വെള്ളയും നീലയും മാത്രം, ടൂറിസ്റ്റ് ബസുകള്‍ നിയമം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി

കൊച്ചി: വടക്കഞ്ചേരി അപകടകാരണങ്ങൾ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ കർശന നടപടികൾക്ക് സംസ്ഥാന ട്രാൻപോർട്ട് കമ്മീഷണറുടെ തീരുമാനം. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെർമിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. ജനുവരി ഒന്നുമുതൽ നിയമങ്ങൾ കർശനമാക്കും.

നിയമലംഘനം നടത്തിയാൽ പിഴ ഈടാക്കാറാണ് പതിവ്. എന്നാൽ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയിൽ നിരത്തിലിറക്കും. ഇതിന് തടയിടാൻ ബസുകളുടെ ഫിറ്റ്‌സന് റദ്ദാക്കും. ആവശ്യമെന്ന് കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് ട്രാൻപോർട്ട് കമ്മീഷണർ എസ് ശ്രീജിത് പറഞ്ഞു.

ഓരോ ബസുകളുടെയും നിരീക്ഷണ ചുമതല ഓരോ എംവിഡി ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. ഈ ബസുകൾ നിയനം ലംഘിച്ചാൽ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി സ്വീകരിക്കും. ബസുകൾ പലനിറത്തിൽ പെയിന്റ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തും. ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയും നീല വരയും എന്നത് കർശനമാക്കും. വിദ്യാലായങ്ങളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ മൂന്നു ദിവസം മുൻപ് അധികൃതരെ വിവരമറിയിക്കണമെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ വ്യക്തമാക്കി.

Top