No Move To Seal Bank Lockers, Confiscate Jewellery: Finance Ministry

ന്യൂഡല്‍ഹി: ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്ത്‌ ആഭരണങ്ങള്‍ കണ്ടുകെട്ടില്ലെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം.

ഇത് സര്‍ക്കാരിനെതിരെയുള്ള കിംവദന്തി മാത്രമാണെന്ന്, അത്തരത്തിലുള്ള ഒരു തീരുമാനവുമില്ല. പറഞ്ഞു കേള്‍ക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും മന്ത്രാലയം ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

കള്ളപ്പണം തടയുന്നതിനുള്ള നടപടകളുടെ ഭാഗമായി അടുത്ത ഘട്ടത്തില്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണവും, ഡമയമണ്ടും കണ്ടുക്കെട്ടുകയാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യമാണ് ധനമന്ത്രാലയം നിഷേധിച്ചിട്ടുള്ളത്.

പുതുതായി ഇറക്കിയ 2000 രൂപ നോട്ടുകള്‍സുരക്ഷിതമാണെ്. വ്യാജനോട്ടുകളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുംവിധമാണ് അതിന്റെ രൂപകല്‍പ്പനയെന്നും മന്ത്രാലയം വ്യക്തമാക്കി.

1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ ഈ മാസം എട്ടിനും ഒമ്പതിനുമായി വന്‍തോതില്‍ സ്വര്‍ണ്ണ വില്‍പ്പന നടന്നതായുള്ള സംശയത്തില്‍ ചില ജ്വല്ലറികളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ആഭരണങ്ങള്‍ കണ്ടുക്കെട്ടുമെന്ന പ്രചാരണം നടന്നത്.

ഇതിനിടെ, വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നരേന്ദ്രമോദി മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി.

നോട്ട് നിരോധനത്തില്‍ ലോക്‌സഭയിലും പുറത്തും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു ചര്‍ച്ച.

പാര്‍ലമെന്ററികാര്യ മന്ത്രി ആനന്ദ്കുമാര്‍, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Top