അപേക്ഷ ഫോമുകളിൽ ഇനി ‘ഭാര്യ’ വേണ്ട, പകരം ജീവിത പങ്കാളി; സർക്കാർ സർക്കുലറിറക്കി

തിരുവനന്തപുരം: അപേക്ഷ ഫോമുകളിലെ പദ പ്രയോഗത്തിൽ തിരുത്തൽ വരുത്തിയുള്ള ഉത്തരവിട്ട് പുതിയ സർക്കുലറുമായി സർക്കാർ. പുതിയ സർക്കുലർ പ്രകാരം മൂന്ന് മാറ്റങ്ങളാണ് പദ പ്രയോഗത്തിൽ വരുത്തിയിട്ടുള്ളത്. സർക്കാർ അപേക്ഷ ഫോമുകളിൽ ‘ഭാര്യ’ എന്ന എന്നതിന് പകരം ജീവിത പങ്കാളി എന്ന ചേർക്കണമെന്നതാണ് ആദ്യ മാറ്റം. അവൻ / അവന്‍റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൻ / അവൾ , അവന്‍റെ/ അവളുടെ എന്ന രീതിയിൽ ആക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. അപേക്ഷ ഫോമുകളിൽ രക്ഷിതാക്കളുടെ വിവരങ്ങൾ എഴുതാനുള്ള ഓപ്ഷൻ ഉണ്ടാക്കണം എന്നതാണ് വേറൊരു നിർദ്ദേശം. ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പാണ് മാറ്റങ്ങൾ വ്യക്തമാക്കിയുള്ള സർക്കുലർ പുറത്തിറക്കിയത്.

Top