സവര്‍ക്കറെ പറ്റി ഇനി മിണ്ടില്ല; ‘കോണ്‍ഗ്രസ് സമ്മതിച്ചു’

മുംബൈ: ഹിന്ദുത്വ സൈദ്ധാന്തികൻ വിഡി സവർക്കർക്ക് എതിരെയുള്ള പ്രചാരണത്തിൽ നിന്ന് പിൻമാറാൻ കോൺഗ്രസ്. മഹാ സഖ്യത്തിലെ പ്രധാന പാർട്ടികൾക്ക് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ആതയിനാൽ സവർക്കർ വിഷയം ഉയർത്തേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതായി മുതിർന്ന നേതാവ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. സവർക്കറെ അധിക്ഷേപിക്കുന്നത് സഹിക്കില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ചുവടുമാറ്റം.

പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ, രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തിൽ തന്റെ പേര് ഗാന്ധിയെന്നാണെന്നും മാപ്പ് പറയാൻ താൻ സവർക്കർ അല്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് മുന്നറിയിപ്പുമായി ഉദ്ധവ് രംഗത്തെത്തിയത്.

‘എംവിഎ സഖ്യകക്ഷികൾക്കിടയിൽ സവർക്കറിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുള്ളതിനാൽ അദ്ദേഹത്തിന്റെ വിഷയം ഉന്നയിക്കേണ്ടതില്ലെന്ന് കോൺഗ്രസ് സമ്മതിച്ചു’ വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ സത്യാവസ്ഥ ജനങ്ങൾ തീരുമാനിക്കട്ടെ.അതിൽ ക്ഷമാപണം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സവർക്കർക്ക് എതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം ആയുധമാക്കി ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗവും ബിജെപിയും രംഗത്തുവന്നിരുന്നു. രാഹുലിന് എതിരെ ഏക്‌നാഥ് ഷിൻഡെ സവർക്കർ ഗൗരവ് യാത്ര നടത്തി.

Top