ബെയ്ജിങില്‍ പുറത്തിറങ്ങാന്‍ ഇനി മാസ്‌ക് വേണ്ട

ബെയ്ജിങ്: രാജ്യത്ത് കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍. നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നിരിക്കുന്നത്.

മാസ്‌ക് ധരിക്കേണ്ടതില്ലെന്ന അധികൃതരുടെ നിര്‍ദേശം വന്നെങ്കിലും ജനങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് വെളളിയാഴ്ച പുറത്തിറങ്ങിയത്. സുരക്ഷിതരാണെന്ന് തോന്നലുളവാക്കുന്നതിനാലാണ് മാസ്‌ക് ധരിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സാമൂഹിക സമ്മര്‍ദത്തിന്റെ ഫലമായാണ് മാസ്‌ക് ധരിക്കുന്നതെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്.

മാസ്‌ക് ധരിക്കുന്നതിന് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവുകള്‍ നല്‍കുന്നത് ഇത് രണ്ടാം തവണയാണ്. ഏപ്രില്‍ അവസാനത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബെയ്ജിങ്ങിലെ മുനിസിപ്പല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നു.

Top