സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍

കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. മൊറട്ടോറിയം ആനുകൂല്യം തേടാതിരുന്ന ശേഷം തിരിച്ചടവു മുടങ്ങിയതുള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ 6 മാസം കൂട്ടുപലിശ ഒഴിവാക്കാന്‍ തീരുമാനിച്ചതായി കേന്ദ്രം അറിയിച്ചിരുന്നു.

നിര്‍ദേശമിറങ്ങി ഒരുമാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ബാങ്കുകള്‍ നടപടിയെടുക്കണമെന്നാണു തീരുമാനം. ഇതിനപ്പുറമുള്ള നടപടികള്‍ സമ്പദ്വ്യവസ്ഥയ്ക്കും ബാങ്കുകള്‍ക്കും ദോഷകരമാകുമെന്നാണു വിശദീകരണം. കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

Top