മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയെ തീ കൊളുത്തി കൊന്ന് മകൻ

തൃശ്ശൂര്‍: പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി കൊന്നു. മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള വൈരാഗ്യത്തിൽ മകൻ അമ്മയെ തീ കൊളുത്തുകയായിരുന്നു. ചമ്മന്നൂര്‍ സ്വദേശി 75 വയസ്സുള്ള ശ്രീമതിയാണ് മരിച്ചത്. തീ കൊളുത്തിയ മകൻ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. പൊള്ളലേറ്റ ശ്രീമതി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ വയോധിക ഇന്ന് മരിക്കുകയായിരുന്നു.

Top