No military aid to Pakistan, US congress

വാഷ്ടിംഗ്ടണ്‍:തീവ്രവാദത്തെ എതിര്‍ക്കുന്ന ശക്തമായ നടപടികള്‍ പാകിസ്താന്‍ കൈക്കോള്ളാത്തിടത്തോളം കാലം യുദ്ധവിമാനങ്ങള്‍ നല്‍കാനാകില്ല എന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് തിരുമാനിച്ചതിന് പിന്നാലെ, ഒരുതരത്തിലുള്ള സെനിക സഹായവും പാകിസ്താന് നല്‍കില്ലയെന്ന് യുഎസ് കോണ്‍ഗ്രസ് വ്യക്തമാക്കി

പാകിസ്താന് സഹായം നല്‍കുന്ന നിലപാടിനെ കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു.അമേരിക്ക കാലങ്ങളായി പാകിസ്താന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്ന, ഹക്കാനി ശൃഖലക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്ന അഭ്യര്‍ഥന നിരന്തരമായി നിരസിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് കോണ്‍ഗ്രസില്‍ വിയോജിപ്പ് ശക്തമായത്

എന്നാല്‍, ഭീകരവാദത്തെ ഒരു തരത്തിലും അനുകൂലിക്കുന്നില്ല എന്നും തീവ്രവാദ ഗ്രൂപ്പുകളെ വ്യത്യസ്തമായി കാണുന്നില്ലെന്നും പാകിസ്താന്‍ വ്യക്തമാക്കി.

പാക് പാര്‍ലമെന്റിലും യുഎസ് തിരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം എഫ് 16 ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിന് സഹായം നല്‍കുന്ന കരാറില്‍ യുഎസ് കോണ്‍ഗ്രസ് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

തീവ്രവാദ നിലപാടുകള്‍ തന്നെയായിരുന്നു അവിടേയും പാകിസ്താന് വിനയമായത്. പാകിസ്താനുമായുള്ള കരാര്‍ സംബന്ധിച്ച എല്ലാ ചര്‍ച്ചകളും കോണ്‍ഗ്രസില്‍ നടക്കും. തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് എല്ലാ സഹായവും
നല്‍കാന്‍ യുഎസ് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എലിസബത്ത് ട്രൂഡോ പറഞ്ഞു.

Top