എത്ര ചെയ്താലും തൃപ്തിയില്ല ; ജോലിക്കാരോട് ക്രുദ്ധരായി ഗൂഗിള്‍, മെറ്റ തലവന്മാര്‍

സന്‍ഫ്രാന്‍സിസ്കോ: എത്ര പണിയെടുത്താലും സ്ഥാപനത്തിന്റെ തലവന്മാര്‍ തൃപ്തരാകില്ലെന്നാണ് പറയാണ്. ഇത് തന്നെയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുടെ കാര്യവും എന്നാണ് പുതിയ വാര്‍ത്ത. ഉൽപ്പാദനക്ഷമതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിച്ചൈ ഗൂഗിള്‍ ജീവനക്കാരോട് പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. ജീവനക്കാർ വേണ്ടത്ര ഉൽപ്പാദനക്ഷമതയുള്ളവരല്ലെന്നാണ് പിച്ചെ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ജീവനക്കാർ വേണ്ടത്ര കഠിനാധ്വാനം ചെയ്യുന്നില്ലെന്ന് തോന്നുന്ന ടെക് രംഗത്തെ ആദ്യത്തെ സിഇഒ അല്ല പിച്ചെ എന്നതാണ് ഇതിലെ വസ്തുത. കമ്പനിയിൽ ഉണ്ടാകാൻ പാടില്ലാത്ത ഒരുപാട് പേർ മെറ്റയിലുണ്ടെന്ന് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് അടുത്തിടെ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പിച്ചെയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നത്.

“നമ്മുടെ ഉൽപ്പാദനക്ഷമത ഇവിടെ മൊത്തം ഉള്ള ആളുകള്‍ക്ക് അനുസരിച്ച് വരുന്നില്ല എന്നത് യഥാർത്ഥമാണ്, അത് ആശങ്കയുണ്ടാക്കുന്നതുമാണ്. കൂടുതൽ കേന്ദ്രീകൃതവും ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ, കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു സംസ്കാരം സൃഷ്ടിക്കേണ്ടതുണ്ട്. ഒരോ വിഷയത്തില്‍ ശ്രദ്ധകുറവ് ഉണ്ടാകാതിരിക്കാനും, ഉൽപന്ന മികവിലും ഉൽപ്പാദനക്ഷമതയിലും എങ്ങനെ നിലവാരം ഉയര്‍ത്തണമെന്ന് ചിന്തിക്കണം” മാർക്ക് സക്കർബർഗ് തന്റെ ജീവനക്കാരോട് പറഞ്ഞു.

Top