‘നരേന്ദ്രമോദി എത്ര തവണ വന്നാലും ബിജെപി കേരളത്തില്‍ വിജയിക്കില്ല’: ബിനോയ് വിശ്വം

പ്രധാനമന്ത്രി നരേന്ദ്രമോദി എത്ര തവണ വന്നാലും ബിജെപി കേരളത്തില്‍ വിജയിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തില്‍ മോദിയുടെ ഗ്യാരണ്ടിക്ക് ഒരു വിലയും ഇല്ല.ഹിറ്റ്‌ലര്‍ പണ്ട് ചെയ്ത തന്ത്രമാണ് ഇപ്പോള്‍ മോദി ചെയ്യുന്നത്. പ്രധാനമന്ത്രി കേരളത്തിലെ റയില്‍വേ സോണ്‍, കോച്ച് ഫാക്ടറി കാര്യങ്ങളില്‍ നിലപാട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐഎമ്മുമായി നല്ല ഐക്യമുണ്ടെന്നും സിപിഐഎമ്മിനെ തോല്‍പിച്ച് സിപിഐക്ക് ജയിക്കാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ എല്‍ഡിഎഫ് ജയിക്കും.വി എസ് സുനില്‍ കുമാര്‍ ജനകീയനാണ്. പന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ഥി ആയത് പാര്‍ട്ടി സമ്മര്‍ദം കൊണ്ടാണെന്നും തിരുവനന്തപുരം ജയിക്കാന്‍ പന്യന്‍ വേണമെന്ന് ജനം പാര്‍ട്ടി യോട് പറഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു.പെന്‍ഷന്‍ വിതരണം മുടങ്ങിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ആകില്ല. പെന്‍ഷന്‍ മുടങ്ങിയത് സിപിഐ കമ്മറ്റിയില്‍ വലിയ വിമര്‍ശനം ഉണ്ടാക്കി. പെന്‍ഷന്‍, മാവേലി സ്റ്റോര്‍ വിഷയം മുഖ്യമന്ത്രിയെ നേരില്‍ കണ്ടു അറിയിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിക്കും മകള്‍ക്കും നേരെ നടക്കുന്നത് രാഷ്ട്രീയ ആക്രമണമാണ്.എല്‍ഡിഎഫിന്റെ മുഖമായതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടക്കുന്നത്.

മുസ്ലിം ലീഗിന് യുഡിഎഫില്‍ ഏറെക്കാലം തുടരാന്‍ ആകില്ല. ലീഗ് യുഡിഎഫില്‍ നിന്ന് നിന്നും പുറത്തു വരും. എല്‍ഡിഎഫ് ഇപ്പോള്‍ ഒന്നും ചെയ്യണ്ടെന്നും ഇപ്പോള്‍ സ്വാഗതം ചെയ്യുന്നത് പക്വത ഇല്ലായ്മയാകുമെന്നും അദ്ദേഹം പറഞ്ഞു.

Top