മഹാരാഷ്ട്രയില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല; ഉദ്ധവ് താക്കറെ

മുംബൈ: നിലവില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍, ഇപ്പോള്‍ അത് ആവശ്യമില്ലെന്നാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രോഗവ്യാപനം പിടിച്ച് നിര്‍ത്തിയിട്ടുണ്ട്. 6.5 ലക്ഷമെന്ന സംഖ്യയില്‍ രോഗികളുടെ എണ്ണം നില്‍ക്കുന്നുണ്ട്. നമുക്ക് ഒരുമിച്ച് കോവിഡിനെ നേരിടാമെന്നും താക്കറെ പറഞ്ഞു. 12 കോടി ഡോസ് വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങുമെന്നും ഇതിനായി ഒറ്റത്തവണ ചെക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 60,000ലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസവും 65,000ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

 

Top