രാജ്യം പൂര്‍ണമായും ലോക്ക് ഡൗണ്‍ ചെയ്യും; ശബ്ദ സന്ദേശം വ്യാജം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യം പൂര്‍ണമായും ലോക്ക്‌ഡൌണ്‍ ചെയ്യുമെന്ന സൂചന നല്‍കുന്ന വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നു. ലോകാരോഗ്യസംഘടനയും ആരോഗ്യ മന്ത്രാലയവും ലോക്ക്‌ഡൌണിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓഡിയോ ക്ലിപ് എന്ന പേരിലാണ് സന്ദേശം വാട്‌സാപ്പിലൂടെ പ്രചരിക്കുന്നത്.

ഈ ഓഡിയോ ക്ലിപ്പ് വ്യാജവും പ്രചരിപ്പിക്കുന്നത് കുറ്റകരവുമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. മറ്റുള്ളവര്‍ക്ക് ഇത് ഫോര്‍വേഡ് ചെയ്യരുതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിര്‍ദേശം നല്‍കി. കൊറോണ വൈറസ് വ്യാപനം ശക്തമായതിനാല്‍ രാജ്യം പൂര്‍ണമായും ലോക്ക്‌ഡൌണ്‍ ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഇതിനുവേണ്ടിയാണ് എന്ന് പ്രചാരണങ്ങളുണ്ടായി. എന്നാല്‍ നരേന്ദ്ര മോദി ലോക്ക്‌ഡൌണ്‍ പ്രഖ്യാപനം നടത്തിയില്ല. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ജനതാ കര്‍ഫ്യൂ’ ലോക്ക്‌ഡൌണിനുള്ള മുന്നൊരുക്കമാണ് എന്ന കിംവദന്തിയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Top