No legal basis for ED action: Vijay Mallya

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് 1,411 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതിനെതിരെ വിജയ് മല്യ. 9000 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്ന് കടമെടുത്തശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് കടന്ന മല്യയുടെ പേരിലുള്ള 1,411 കോടി രൂപയുടെ സ്വത്ത് രണ്ടു ദിവസം മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഈ നടപടി നിയമസാധുതയില്ലാത്തതാണെന്നാണ് മല്യയുടെ പക്ഷം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെയും യുബി ഗ്രൂപ്പിന്റെയും പേരിലുള്ള സ്വത്തുകള്‍ കണ്ടുകെട്ടിയതായ വാര്‍ത്ത അറിഞ്ഞെന്നും ഈ നടപടിക്ക് നിയമസാധുതയില്ലെന്നും മല്യ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ണുവെട്ടിച്ച് മല്യ കോടികള്‍ വിലമതിക്കുന്ന രണ്ട് സ്വത്തുകള്‍ വിറ്റതായി റിപ്പോര്‍ട്ടുണ്ട്. മല്യയുടെ കൂര്‍ഗിലെ സ്വത്തുകളാണ് വിറ്റത്. ഈ പണം മല്യ എന്തു ചെയ്‌തെന്നു സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നുണ്ട്.

Top