കെ. സുധാകരനെതിരെ നിയമ നടപടിക്കില്ല- ഫ്രാന്‍സിസ്

k-sudhakaran

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ക്കില്ലെന്നും ഫ്രാന്‍സിസിന്റെ മകന്‍ ജോബി ഫ്രാന്‍സിസ്. ഞായറാഴ്ച സുധാകരനുമായി കൂടിചര്‍ച്ച നടത്തിയ ശേഷമാണ് ജോബി ഫ്രാന്‍സിസ് തന്റെ നിലപാട് മാറ്റിയത്.

തലശേരി ബ്രണ്ണന്‍ കോളേജില്‍ കെഎസ്‌യുവിനുവേണ്ടി അക്രമം നടത്താന്‍ കത്തിയുമായി നടന്നിരുന്നയാളാണ് ഫ്രാന്‍സിസ് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. പിണറായിയെ ഫ്രാന്‍സിസ് ചവിട്ടി താഴെയിട്ടെന്നും മൈക്കുകൊണ്ട് അടിച്ചുവീഴ്ത്തിയെന്നും കത്തിയുമായാണ് നടന്നിരുന്നതെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തിലാണ് പറഞ്ഞിരുന്നു.

ഇതിനുപിന്നാലെ തന്റെ പിതാവിനെ അക്രമിയായി ചിത്രീകരിച്ച സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജോബി ഫ്രാന്‍സിസ് അറിയിച്ചിരുന്നു. സുധാകരന്റെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണെന്നും ജോബിയും അമ്മ മേരിക്കുട്ടിയും സ്വമേധയാ വെളിപ്പെടുത്തിയിരുന്നു.

ഞായറാഴ്ച രാത്രി എട്ടോടെ സുധാകരന്റെ വീട്ടിലെത്തിയ ജോബിയും കൂട്ടരും ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. കെ. സുധാകരനെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും തെറ്റിദ്ധാരണകള്‍ മാറിയെന്നും ജോബി മാധ്യമപ്രവര്‍ത്തകരോട പറഞ്ഞു.

Top