കുംബ്ലെയും കോഹ്ലിയും തമ്മില്‍ ഭിന്നതകളോ പൊട്ടിത്തെറിയോ ഇല്ലെന്ന് ബി സി സി ഐ

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിപ്രായ ഭിന്നതകളോ പൊട്ടിത്തെറിയോ ഇല്ലെന്ന് ബി സി സി ഐ.

കോച്ച് അനിൽ കുംബ്ലെയുമായും ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായും കൂടിക്കാഴ്ച നടത്തിയശേഷം ബി സി സി ഐ സെക്രട്ടറി അമിതാഭ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടീമിൽ കുംബ്ലെയും കോഹ്ലിയും രണ്ട് തട്ടിലാണെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ചൗധരി.

പ്രചരിക്കുന്ന വാർത്തകളെല്ലാം അടിസ്ഥാന രഹിതമാണ്. കോച്ചും ക്യാപ്റ്റനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. കുംബ്ലെയുടെ സേവനത്തിൽ ബി സി സി ഐ മാത്രമല്ല, രാജ്യമാകെ തൃപ്തരാണ്. കുംബ്ലയുടെ കരാർ അവസാനിച്ചതിനാലാണ് ബി സി സി ഐ പുതിയ അപേക്ഷ ക്ഷണിച്ചത്. ഇതിൽ മറ്റുകാര്യങ്ങൾ കാണേണ്ടതില്ല. താൽപര്യമെങ്കിൽ കുംബ്ലെയ്ക്ക് വീണ്ടും അപേക്ഷ നൽകാമെന്നും അമിതാബ് ചൗധരി പറഞ്ഞു.

അതേസമയം കുംബ്ലെ വീണ്ടും അപേക്ഷ അയച്ചിട്ടുണ്ട്. മെയ് 31 ആയിരുന്നു അപേക്ഷ അയക്കേണ്ട അവസാന തീയതി.

Top