No Injustice Will Be Allowed Against Christians: Rajnath sing

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഒരു അനീതിയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പാരമ്പര്യവും സംസ്‌കാരവും ക്രിസ്തുമതത്തിന് സമാനമാണെന്ന് പറഞ്ഞ മന്ത്രി മതനേതാക്കളോട് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങളില്‍ തന്നെ നേരിട്ട് ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചു.

എന്‍ഡിഎ സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും എപ്പോഴും ക്രിസ്ത്യാനികള്‍ക്കൊപ്പമുണ്ടെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പെ ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടന്ന ആക്രമണങ്ങളെ കുറിച്ച് സംസാരിച്ച മന്ത്രി അതില്‍ തനിക്ക് അതിയായി ദു:ഖമുണ്ടെന്നും തുടര്‍ന്ന് അങ്ങനെയുള്ള ആക്രമണങ്ങള്‍ തടയാന്‍ പൊലീസിന് കശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും വ്യക്തമാക്കി.

ക്രിസ്മസ് പുണ്യമായ ഒരാഘോഷമാണ്. എല്ലാവരോടും മനുഷ്യത്വവും നീതിയും പുലര്‍ത്തണമെന്നാണ് യേശു ക്രിസ്തു പഠിപ്പിച്ചിട്ടുള്ളത്.അതുകൊണ്ട് നിങ്ങളോട് ആര് ക്രൂരത കാട്ടിയാലും അവരോട് ന്യായം മാത്രം പ്രവര്‍ത്തിക്കുക. തന്റെ മതവും മറ്റുള്ളവരെ സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് നിര്‍ദ്ദേശിക്കുന്നത്. പ്രാര്‍ത്ഥിക്കുന്ന രീതി വ്യത്യസ്തമാണെങ്കിലും ഇരു മതങ്ങളും നല്‍കുന്ന സന്ദേശം ഒന്നു തന്നെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Top