കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം ഖത്തറില്‍ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍

ദോഹ: കൊവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം ഖത്തറില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവിയും കൊവിഡ് പ്രതിരോധത്തിനായുള്ള ദേശീയ സമിതിയുടെ തലവനുമായിരുന്ന ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍.

ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ തുടങ്ങിയ ശേഷം ഇതുവരെ 17 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഖത്തറില്‍ ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് രാജ്യത്തെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യ അടിസ്ഥാനത്തിലുള്ള ആനുപാതിക കണക്കുകള്‍ പ്രകാരം ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ആദ്യത്തെ 10 രാജ്യങ്ങളില്‍ ഖത്തറും ഉള്‍പ്പെട്ടിട്ടുണ്ട്. നാല് ഘട്ടങ്ങളായി രാജ്യത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Top