തുടര്‍ച്ചയായ 21 ദിവസത്തിനു ശേഷം പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനയില്ല

കോട്ടയം: ഇന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവില്ല. 21 ദിവസത്തിനു ശേഷമാണ് പെട്രോളിനും ഡീസലിനും വില വര്‍ധനവില്ലാത്ത ദിവസം വരുന്നത്.

ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 21 ദിവസത്തെ പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ധന 9.13 രൂപയും ഡീസലില്‍ 10.42 രൂപയുമാണ്.

തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നാണ്‌ വില വര്‍ധനവില്ലാത്ത ദിവസം വരുന്നത്.

ഇന്നത്തെ ഇന്ധന വില കോട്ടയം (ജൂണ്‍ 28)

പെട്രോള്‍: 81.07 രൂപ ഡീസല്‍: 76.97 രൂപ

Top