മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ ഉടന്‍ നടപടിക്കില്ല; കെസിഎ

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ബിനീഷിനെ ജനറല്‍ ബോഡി അംഗത്വത്തില്‍ നിന്ന് ഉടന്‍ മാറ്റില്ല. കേസ് എടുത്താല്‍ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് ചട്ടമെന്നും സുപ്രീം കോടതി തീരുമാനിച്ച ബൈലോ ആണ് കെസിഎയ്ക്കുള്ളതെന്നും കെസിഎ സെക്രട്ടറി പ്രതികരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂരില്‍ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ് കോടിയേരി.

ഇന്നലെയാണ് ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷാണെന്നു വ്യക്തമായ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Top