ഇന്ന് നോ ഹോണ്‍ ഡേ ; കെഎസ് ആര്‍ ടി സിയും ഹോണ്‍ മുഴക്കില്ല

HORN

തിരുവനന്തപുരം: അമിത ശബ്ദം നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ഇന്ന് നോ ഹോണ്‍ ഡേ ആയി ആചരിക്കുന്നു. നീട്ടിയടിക്കുന്ന ഹോണുകള്‍ നമ്മുടെ നിരത്തുകളിലെ ബസ്, ഓട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേളവിത്തകരാറുണ്ടാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനം.ശബ്ദമലിനീകരണത്തില്‍ കൊച്ചിയിലെ റോഡുകളാണ് ഏറെ മുന്നിലെത്തിയിരിക്കുന്നത്.

മണിക്കൂറുകള്‍ നിരത്തില്‍ ചെലവഴിക്കുന്ന ബസ് , ഓട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേള്‍വിത്തകരാറുണ്ട്.കൊച്ചിയിലെ നിരത്തുകളില്‍ ഐ എം എയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അനുവദനീയ പരിധി 65 ഡെസിബല്‍ ആണെന്നിരിക്കെ നമ്മുടെ നിരത്തുകളില്‍ 105 ഡെസിബല്‍ വരെയാണ്. ഇന്ന് കെ എസ് ആര്‍ ടി സിയും ഹോണ്‍ മുഴക്കില്ല.

Top