No helmet No petrol; statement of transport minister

A K Saseendran

കോഴിക്കോട്: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ആഗസ്റ്റ് മുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കുന്നത് സംബന്ധിച്ച ഉത്തരവ് തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് ഗതാഗമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദ്ദേശം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗത കമ്മിഷണറുടെ ഉത്തരവ് കൃത്യമായി തന്നെ നടപ്പാക്കും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന സാഹചര്യം വന്നാല്‍ ഉത്തരവ് പുന:പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ആഗസ്റ്റ് ഒന്നു മുതല്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരസഭാ പരിധികളിലെ പമ്പുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ഓയില്‍ കമ്പനികളുടെ പ്രതിനിധികളുമായി ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ചര്‍ച്ച നടത്തിയിരുന്നു.

Top