ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളം ഇത്തവണയും ഇല്ല

കോട്ടയം: ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പട്ടികയില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം ഇത്തവണയും ഇല്ല. ഹജ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഇത്തവണ ഹജ് തീര്‍ഥാടനത്തിനായി നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

ലോക്സഭയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കു നല്‍കിയ മറുപടിയിലാണ് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഈ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.

കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍നിന്ന് നെടുമ്പാശേരിയിലേക്കു മാറ്റിയത്.

Top