ഗ്രാമങ്ങള്‍ മാലിന്യ വിമുക്തമല്ലെങ്കില്‍ സൗജന്യ അരി വിതരണം നിര്‍ത്തലാക്കും; കിരണ്‍ ബേദി

kiran

പുതുച്ചേരി: ഗ്രാമങ്ങള്‍ മാലിന്യ വിമുക്തമല്ലെങ്കില്‍ നിലവിലെ സൗജന്യ അരി വിതരണം നിറുത്തലാക്കുമെന്ന് മുന്നറിയിപ്പുമായി പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി. ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് ബേദിയുടെ ഈ ഉത്തരവ്.

ഇതു പ്രകാരം ഗ്രാമങ്ങള്‍ മാലിന്യ മുക്തമാണെന്ന സ്ഥലം എം.എല്‍.എയുടെയും പഞ്ചായത്ത് കമ്മിഷണറുടെയും യോജിച്ചുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കില്‍ മാത്രമെ ഇനി മുതല്‍ സൗജന്യ അരി വിതരണം നടത്തുകയുള്ളുവെന്നും ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിച്ച് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിക്കും ഗവര്‍ണര്‍ കത്തയച്ചിട്ടുണ്ട്.

സ്വച്ഛ് ഭാരതിന്റെ കീഴില്‍ ഗ്രാമങ്ങള്‍ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒച്ചിഴയുന്ന വേഗത്തിലാണ് അതിന്റെ പ്രവര്‍ത്തനമെന്നും ബേദി പറഞ്ഞു. മേയ് 30 വരെയാണ് സമയ പരിധി നല്‍കിയിരിക്കുന്നത്. ഇതിന് മുമ്പ് കാര്യങ്ങള്‍ ശരിയാക്കണമെന്നും ഗവര്‍ണറുടെ അന്ത്യ ശാാസനത്തില്‍ പറയുന്നുണ്ട്.

Top