no formality in cash withdrawal ; rbi

bank frauds

ന്യൂഡല്‍ഹി: നിക്ഷേപിച്ച തുക ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നതിന് കൂടുതല്‍ ഇളവുകളുമായി റിസര്‍വ് ബാങ്ക്. ഇന്നുമുതല്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്നാണ് ആര്‍ബിഐ അറിയിച്ചു.
ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുതി എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിവാരം 24,000 രൂപ എന്ന പരിധി ഈ തുകയ്ക്ക് ബാധകമാവില്ല.

എന്നാല്‍ എടിഎം വഴി മുന്‍നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ തുക പിന്‍വലിക്കാനാവില്ല. ഇങ്ങനെ നിക്ഷേപിച്ച തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസര്‍വ് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

അതേസമയം നവംബര്‍ 28 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പഴയ നിയന്ത്രണങ്ങള്‍ തുടരും. ഇന്നലെ വരെ നിക്ഷേപിച്ച തുകയില്‍ നിന്നും പ്രതിവാരം 24,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂ.

മാസാവസാനമായതോടെ ശമ്പളം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ ഇളവ് സഹായകമാവും.

Top