ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയിലേയ്ക്ക് വിദേശ പ്രതിനിധികള്‍ക്ക് ക്ഷണമില്ലെന്ന് പി ടി ഐ

ഇസ്ലാമബാദ്: പാക്ക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുവാന്‍ വിദേശ പ്രതിനിധികളെ ക്ഷണിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പി ടി ഐ)

വിദേശ പ്രതിനിധികളെ ക്ഷണിക്കുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പാക്കിസ്ഥാന്‍ തെഹ്‌റീക്ക്-ഇ-ഇന്‍സാഫ് വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കിയെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ഇമ്രാന്‍ ഖാന്റെ വളരെ അടുത്ത സുഹൃത്തുക്കളായ സുനില്‍ ഗവാസ്‌ക്കറെയും നവ്‌ജ്യോത് സിങ്ങിനെയും നടനായ അമീര്‍ ഖാനെയും ക്ഷണിച്ചിട്ടുണ്ടെന്നും ചൗധരി വ്യക്തമാക്കി.

ഓഗസ്റ്റ് 11നാണ് ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ 116 സീറ്റുകളാണ് നേടിയത്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് മുന്നണി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലിക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഖൈബര്‍ പക്തുന്‍ക്വയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പിടിഐ അധികാരം പിടിച്ചെടുത്തിരുന്നു. സത്യപ്രതിജ്ഞ വന്‍ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി.

Top