2047-ഓടെ ഇന്ത്യയെ 35 ട്രില്യണ്‍ സമ്പദ്വവ്യവസ്ഥയാക്കുന്നതില്‍ നിന്ന് ഒരു ശക്തിക്കും തടയാനാവില്ല; മുകേഷ് അംബാനി

അഹമ്മദാബാദ്: 2047ഓടെ ഗുജറാത്ത് മാത്രം മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്നും 2047-ഓടെ ഇന്ത്യയെ 35 ട്രില്യണ്‍ സമ്പദ്വവ്യവസ്ഥയാക്കുന്നതില്‍ നിന്ന് ഒരു ശക്തിക്കും തടയാനാവില്ലെന്നും മുകേഷ് അംബാനി. പത്താമത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്റെ പിതാവ് ധിരുഭായ് അംബാനി പറയുമായിരുന്നു, ഗുജറാത്ത് നിങ്ങളുടെ മാതൃഭൂമിയാണ്, ഗുജറാത്ത് എപ്പോഴും നിങ്ങളുടെ കര്‍മ്മഭൂമിയായി തുടരണം.അദ്ദേഹം പറഞ്ഞു്, ഞാന്‍ വീണ്ടും പ്രഖ്യാപിക്കട്ടെ: റിലയന്‍സ് അന്നും ഇന്നും എന്നും എന്നും ഒരു ഗുജറാത്തി കമ്പനിയായി തുടരും-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയിലുടനീളം ലോകോത്തര ആസ്തികളും സംവിധാനങ്ങളും സൃഷ്ടിക്കുന്നതിനായി റിലയന്‍സ് 12 ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ മൂന്നിലൊന്നിലേറെ നിക്ഷേപവും ഗുജറാത്തിലാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ ഗണ്യമായ നിക്ഷേപങ്ങളോടെ ഗുജറാത്തിന്റെ വളര്‍ച്ചയില്‍ റിലയന്‍സ് ഒരു പ്രധാന പങ്ക് വഹിക്കും. ഹരിത എനര്‍ജി വളര്‍ച്ചയില്‍ ഗുജറാത്തിനെ ആഗോള നേതാവാക്കി മാറ്റുന്നതിന് റിലയന്‍സ് മുന്നില്‍ നില്‍ക്കും. 2030-ഓടെ പുനരുപയോഗ ഊര്‍ജത്തിലൂടെ ഗുജറാത്തിന്റെ ലക്ഷ്യത്തിന്റെ പകുതിയും നിറവേറ്റാന്‍ ഞങ്ങള്‍ക്ക് കഴിയും. ഇതിനായി ജാംനഗറില്‍ 5000 ഏക്കറില്‍ ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി ഗിഗാ കോംപ്ലക്‌സ് നിര്‍മാണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

റിലയന്‍സ് ജിയോ 5ജി ഇന്‍ഫ്രാസ്ട്രക്ചറിന്റെ അതിവേഗ റോള്‍ ഔട്ട് പൂര്‍ത്തിയാക്കി. ഗുജറാത്ത് പൂര്‍ണ്ണമായി 5ജി പ്രാപ്തമാക്കിയിരിക്കുന്നു. ഗുജറാത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഉത്പാദനക്ഷമവും ആഗോളതലത്തില്‍ കൂടുതല്‍ മത്സരാധിഷ്ഠിതവുമാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Top