രാജസ്ഥാനില്‍ ഇത്തവണ ദീപാവലിക്ക് പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളില്ല

ജയ്പുര്‍: ഇത്തവണ ദീപാവലിക്ക് പടക്കം പൊട്ടിച്ചുള്ള ആഘോഷം വേണ്ടെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

സംസ്ഥാനത്ത് ഡിസംബര്‍ 31 വരെ കരിമരുന്ന് പ്രയോഗവും പടക്കം പൊട്ടിക്കലും പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. നിരവധി പേരാണ് ഈ നിര്‍ദേശത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Top