സാമ്പത്തിക ലാഭമില്ല: നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടത് 150 ജീവനക്കാരെ

സാമ്പത്തിക ലാഭമില്ലെന്ന് കാണിച്ച് ആഗോള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടത് 150 ഓളം ജീവനക്കാരെ. രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ് പ്രവചിക്കപ്പെട്ടതിന്റെകൂടി പശ്ചാത്തലത്തിലാണ് നടപടി. യുഎസ് ആസ്ഥാനമായുള്ള ജീവനക്കാരെയാണ് കൂടുതലും പിരിച്ചുവിട്ടിരിക്കുന്നത്. നിലവില്‍ കമ്പനിയിൽ ആകെ 11,000 ജീവനക്കാരുണ്ട്.

ഉന്നത റാങ്കിലുള്ള ജീവനക്കാരും പിരിച്ചുവിട്ടതില്‍പ്പെടുന്നുവെന്നാണ് വിവരം. മാർക്കറ്റിംഗ് വിഭാഗത്തിലെ ഏകദേശം 25 ജീവനക്കാരെയും ഏപ്രിൽ അവസാനത്തോടെ എഡിറ്റോറിയൽ വിഭാഗത്തില്‍ നിന്ന് ഏകദേശം ഒരു ഡസനോളം കരാർ ജീവനക്കാരെയും നെറ്റ്ഫ്ലിക്സ് നേരത്തെ പിരിച്ചുവിട്ടിരുന്നു.

ഏപ്രില്‍ മാസത്തില്‍ ഏകദേശം 200,000 വരിക്കാരെ നഷ്ടപ്പെട്ടതായി നെറ്റ്ഫ്ലിക്സ് അധികൃതര്‍ പറയുന്നു. കൂടാതെ വരും മാസങ്ങളിൽ കൂടുതൽ വരിക്കാരുടെ നഷ്ടം ഉണ്ടാകുമെന്നും കമ്പനി നേതൃത്വം പറയുന്നു.

Top