‘No fighter jet deal with Pakistan’

വാഷിംഗ്ടണ്‍: പാകിസ്ഥാന് യുദ്ധവിമാനം നല്‍കുന്നത് അമേരിക്ക മാറ്റി വച്ചു. എഫ് 16 ശ്രേണിയില്‍ പെട്ട എട്ട് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതാണ് മാറ്റി വച്ചത്.

യു.എസ് കോണ്‍ഗ്രസിന്റേതാണ് തീരുമാനം. സെനറ്റും കരാര്‍ മാറ്റിവയ്ക്കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാന്‍ അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നതിന് പിന്നാലെയാണ് തീരുമാനം.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ശക്തമായ അന്വേഷണവും നടപടികളും ഉണ്ടായാല്‍ മാത്രമേ സൈനികസഹായമോ ആയുധങ്ങളോ നല്‍കാന്‍ പാടൂ എന്ന നിലപാട് കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങള്‍ക്കിടയില്‍ ശക്തമാകുന്നുണ്ട്.

ഇത് അവഗണിച്ച് മുന്നോട്ട് പോകാന്‍ ഒബാമ ഭരണകൂടത്തിന് കഴിയില്ല. കോണ്‍ഗ്രസില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കാണെന്നതും ഗവണ്‍മെന്റിന് വെല്ലുവിളിയാണ്. നിലവില്‍ കോണ്‍ഗ്രസിലെ 20 വീതം ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Top