കര്‍ത്താര്‍പൂര്‍ ഇടനാഴി: സിഖ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി ഇമ്രാന്‍ഖാന്‍

ന്യൂഡല്‍ഹി: കര്‍ത്താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകളില്‍ ഇളവ് വരുത്തിയതായി പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ഖാന്‍. ഇടനാഴി ഉദ്ഘാടന ദിവസമായ നംവബര്‍ എട്ടിന് സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

സന്ദര്‍ശശകര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് മതിയാകുമെന്നും പാക് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ സന്ദര്‍ശനത്തിന് പത്ത് ദിവസം മുമ്പ് ബുക്ക് ചെയ്യേണ്ടതില്ല.

പാക്കിസ്ഥാനില്‍ നംവംബര്‍ എട്ടിനാണ് കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം. ഉദ്ഘാടനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പങ്കെടുക്കും.സിഖ് മതവിശ്വാസികളുടെ വിശുദ്ധ പ്രദേശമാണ് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്ഥാനിലെ കര്‍ത്താപൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താപൂര്‍ ഇടനാഴി.

Top