മോദിയെ പേടിയില്ല; ബിജെപി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ബിജെപി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി തമിഴ്‌നാട് യുവജനക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ മോദി സര്‍ക്കാര്‍ ഭയപ്പെടുത്തുകയാണെന്ന് ഉദയനിധി വിമര്‍ശിച്ചു.

ബിജെപിയുടെ കേഡര്‍ ഫോഴ്‌സ് ഐടി, സിബിഐ, ഇഡി എന്നിവയാണ്. പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇതിനെ അഴിച്ചുവിടുമെന്നും പുതുക്കോട്ടയില്‍ ജെല്ലിക്കെട്ട് അനുകൂല സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

പെരിയാര്‍, സി.എന്‍. അണ്ണാദുരൈ, എം. കരുണാനിധി എന്നിവരുടെ പാത പിന്തുടരുന്ന പാര്‍ട്ടിയായ ഡിഎംകെ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഇഡിയെയോ ഭയപ്പെടില്ലെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

 

Top