കെവിഡ് രോഗിക്ക് പ്ലാസ്മ തെറാപ്പി; ചികിത്സയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: പ്ലാസ്മ തെറാപ്പിക്കുള്ള പരീക്ഷണങ്ങള്‍ മാത്രമാണ് നടക്കുന്നത്, ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ഇങ്ങനൊരു ചികിത്സ നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല. അനുമതിയില്ലാതെ ആരും പ്ലാസ്മ തെറാപ്പി പരീക്ഷിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ ട്രയലിനുള്ള മാര്‍ഗരേഖ എല്ലാവരും പാലിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

കൊവിഡ് രോഗികളുടെ ചികിത്സക്കായി പ്ലാസ്മ തെറാപ്പി പരീക്ഷിക്കാന്‍ 99 സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നേരത്തെ അറിയിച്ചിരുന്നു. പ്ലാസ്മ തെറാപ്പി പരീക്ഷണാടിസ്ഥാനത്തില്‍ നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഇന്ത്യ നേരത്തെ അനുമതിയും നല്‍യിരുന്നു.

കൊവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന ആളില്‍ നിന്നാണ് പ്ലാസ്മ പരീക്ഷണാടിസ്ഥാനത്തില്‍ ശേഖരിക്കുന്നത്. ഇവരില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ പരീക്ഷണാടിസ്ഥാനത്തില്‍ രോഗികളില്‍ പ്രയോഗിക്കുന്നതിന് സ്ഥാപനങ്ങള്‍ എത്തിക്‌സ് കമ്മിറ്റിയുടെ അനുവാദം തേടിയിരിക്കണമെന്നാണ് നിയമം. പ്ലാസ്മാ തെറാപ്പി പരീക്ഷിക്കാന്‍ പോകുന്ന ഓരോ സ്ഥാപനവും എത്തിക്‌സ് കമ്മിറ്റി മുഖേന പ്രാദേശികമായി എത്തിക്‌സ് ക്ലിയറന്‍സ് നേടേണ്ടതുണ്ടെന്ന് ഐസിഎംആര്‍ നേരത്തെ അറിയിച്ചിരുന്നു.

Top