വൈദ്യുതി ഇല്ല മൊബൈല്‍ ഫ്‌ളാഷിന്റെ വെളിച്ചത്തില്‍ ചികിത്സ നടത്തി ഡോക്ടര്‍മാര്‍

ജാര്‍ഖണ്ഡ് : രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു.

ജാര്‍ഖണ്ഡിലെ ലത്തീഹര്‍ ജില്ലയില്‍ വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫ്‌ളാഷിന്റെ വെളിച്ചത്തില്‍ ചികിത്സ നടത്തി ഡോക്ടര്‍മാര്‍.

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി സംഭരിച്ചുവെക്കാവുന്ന ജനറേറ്ററോ മറ്റ് മെച്ചപ്പെട്ട സൗകര്യങ്ങളോ ഇല്ല.

കഴിഞ്ഞ ദിവസം രാത്രി അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയ ഒരമ്മയേയും കുഞ്ഞിനേയുമാണ് ഗത്യന്തരം ഇല്ലാതെ മൊബൈല്‍ ഫ്‌ളാഷിന്റെ പ്രകാശത്തില്‍ ഡോക്ടര്‍ പരിശോധിച്ചത്.

വൈദ്യുതി വിതരണരം നിലച്ചതും ജനറേറ്റര്‍ പണിമുടക്കിയതുമാണ് ആശുപത്രിയിലെ ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി.

Top