ബി.ജെ.പി – ശിവസേനാ സഖ്യത്തില്‍ ഭിന്നതയില്ല; സീറ്റ് വിഭജനം ഉടന്‍: ഉദ്ധവ് താക്കറെ

thakkare

മുംബൈ: ബി.ജെ.പി – ശിവസേനാ സഖ്യത്തില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്നും മുതിര്‍ന്ന നേതാക്കളുടെ യോഗത്തിനുശേഷം ശിവസേനാ തലവന്‍ പറഞ്ഞു.

സഖ്യത്തില്‍ പ്രശ്നമൊന്നുമില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെയും സാന്നിധ്യത്തിലുണ്ടാക്കിയ ധാരണ പ്രകാരം രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ബി.ജെ.പി – ശിവസേനാ സഖ്യത്തില്‍ ഭിന്നത രൂക്ഷമായെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പകുതി സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാവില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. ശിവസേന മന്ത്രി ദിവാകരര്‍ റവതെയും രാജ്യസഭാംഗം സഞ്ജയ് റാവത്തും പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന വിശദീകരണവുമായി ഉദ്ധവ് എത്തിയത്.

Top