No demands for leadership change in Congress, says V M Sudheeran

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കെപിസിസി യോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ യോഗത്തില്‍ ആ ആവശ്യം ഉന്നയിച്ചിട്ടില്ല.

ആരെയും വ്യക്തിപരമായി വിരല്‍ചൂണ്ടിക്കൊണ്ടുള്ള വിമര്‍ശനമല്ല എക്‌സിക്യൂട്ടീവില്‍ നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. യോഗത്തില്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എക്‌സിക്യൂട്ടീവിലെ ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നും സുധീരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നേതൃത്വമാറ്റം വേണമെന്ന് ആവശ്യമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടിയെ ശക്തമാക്കാനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ കണ്‍വീനറായി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.

Top