മെയ് 15ന് ശേഷം വിമാന സര്‍വീസ്; പ്രധാനമന്ത്രി അന്തിമ തീരുമാനമെടുക്കും

ന്യൂഡല്‍ഹി: മെയ് പതിനഞ്ചിന് ശേഷം രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ തുടങ്ങാനാകുമോയെന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും. സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ ബുക്കിംഗ് തുടങ്ങരുതെന്ന് വ്യോമയാന മന്ത്രി ഇന്നലെ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

മെയ് നാല് മുതല്‍ ആഭ്യന്തര സര്‍വ്വീസിനുള്ള ബുക്കിംഗ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതിന് പിന്നാലെയായിരുന്നു വ്യോമയാന മന്ത്രിയുടെ വിശദീകരണം. നേരത്തേ, ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസം ഭാഗികമായി ആഭ്യന്തര സര്‍വ്വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യയുടെ തീരുമാനിച്ചിരുന്നു.

ആദ്യ ഘട്ട ലോക്ക് ഡൗണ്‍ ഏപ്രില്‍ പതിനാലിന് അവസാനിക്കുമെന്ന് കണ്ട് അടുത്ത ദിവസം മുതലുള്ളചില സ്വകാര്യ വിമാന കമ്പിനികള്‍ ബുക്കിംഗ് സ്വീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

Top