കേന്ദ്രവുമായി കർഷകർ നടത്തിയ ചർച്ചയിൽ ഇന്നും തീരുമാനം ഉണ്ടായില്ല

farmers 1

ൽഹി : കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി നടത്തിയ സുപ്രധാന ചർച്ചയിലും ഇന്ന് തീരുമാനമായില്ല. തുടർന്ന് മൂന്ന് കേന്ദ്രമന്ത്രിമാർ പങ്കെടുത്ത യോ​ഗത്തിൽ മന്ത്രിമാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ കർഷക നേതാക്കൾ തയ്യാറായില്ല. അവരുടെ ഗുരുദ്വാരകളിലെ അടുക്കളയിൽ തയ്യാറാക്കിയ ആഹാരം കൊണ്ടുപോയി, അതാണ് കർഷകർ കഴിച്ചത്. ഉച്ചയോടെ ആഹാരം നിരത്തി വച്ച തീൻമേശയിലേക്ക് മന്ത്രിമാർ നേതാക്കളെ ക്ഷണിച്ചെങ്കിലും ഭക്ഷണം വേണ്ട എന്ന നിലപാടാണ് അവർ സ്വീകരിച്ചത്.

അവർ ഞങ്ങൾക്ക് ആഹാരം വാ​ഗ്ദാനം ചെയ്തു. എന്നാൽ ഞങ്ങൾ അത് നിരസിക്കുകയും ഗുരുദ്വാരകളിലെ അടുക്കളയിൽ നിന്ന് കൊണ്ടുപോയ ആഹാരം കഴിക്കുകയുമാണ് ചെയ്തത് എന്ന് കർഷകർ പറഞ്ഞു. മാത്രമല്ല വിവാദമായ കാർഷികനിയമഭേദഗതികൾ പിൻവലിച്ച്, താങ്ങുവില ഉൾപ്പടെയുള്ള കാര്യങ്ങളിൽ പുതിയ ഉറപ്പുകൾ നൽകുന്ന നിയമഭേദഗതി കൊണ്ടുവരിക എന്നതിൽക്കുറഞ്ഞുള്ള ഒരു ഉപാധിക്കും തയ്യാറല്ലെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. ചർച്ചയ്ക്ക് കർഷകവിദഗ്ധർ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രിയെ കർഷകസം‌ഘടനാനേതാക്കൾ ചോദ്യം ചെയ്തു.

Top