‘സ്ഥിരം യാത്രക്കാർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് വേണ്ട’-കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്ന സ്ഥിരം യാത്രക്കാർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് വേണ്ടെന്ന നിലപാടിൽ കര്‍ണാടക സര്‍ക്കാര്‍. നിയന്ത്രണങ്ങളില്‍ കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയത്.

ജോലിക്കായും മറ്റും സ്ഥിരമായി അതിർത്തി കടന്നെത്തുന്നവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കുവെന്നും ഇതിനായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ ആരോഗ്യവകുപ്പിനോട് നിർദേശിക്കുമെന്നും അശ്വന്ത് നാരായണന്‍ വ്യക്തമാക്കി.

വിഷയത്തില്‍ വിശദീകരണം ആരാഞ്ഞ കോടതി സര്‍ക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. കേസ് ഇനി മാർച്ച് അഞ്ചിന് പരിഗണിക്കും.

Top