കോവിഡ് വാക്സിൻ കുട്ടികൾക്കും വയോജനങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകില്ല

ന്യൂഡൽഹി : കോവിഡ് വാക്സിൻ കുട്ടികൾക്കും വയോജനങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകില്ല. മുതിർന്നവരിലും കുട്ടികളിലും വാക്സിൻ പരീക്ഷണം നടക്കാത്തതാണ് കാരണം. 18 വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിൽ ഉള്ളവർക്കും വാക്സിൻ നൽകില്ലെന്നാണ് നിലവിലെ തീരുമാനം.

 

നേരത്തെ അമേരിക്കയിലെ പകർച്ചവ്യാധി പ്രതിരോധ കേന്ദ്രവും (സിഡിസി) കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങൾ ​ഗുരതരമായി കുട്ടികളിൽ കാണാത്തതുകൊണ്ടാണ് കുഞ്ഞുങ്ങളിൽ കാര്യമായ പരീക്ഷണങ്ങൾ നടത്താതിരുന്നത്. എന്നാൽ അഞ്ച് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്താനായി ശ്രമിക്കുമെന്ന് ഫൈസർ മരുന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Top