വാക്‌സിനേഷന്റെ രണ്ട് ഡോസും സ്വീകരിച്ച യുഎഇ ഇന്ത്യക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശേധന വേണ്ട : എയര്‍ ഇന്ത്യ

airindia

യുഎഇ: ഇന്ത്യയില്‍ നിന്ന് കൊവിഡ് -19 വാക്‌സിനേഷന്റെ രണ്ട് ഡോസുകളും സ്വീകരിച്ച യാത്രക്കാരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആര്‍ടി-പിസിആര്‍ പരിശോധനകളില്‍ നിന്ന് ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

ഇന്ത്യയില്‍ രണ്ട് ഡോസുകളുടെയും മുഴുവന്‍ വാക്‌സിനേഷന്‍ ഷെഡ്യൂളും പൂര്‍ത്തിയാക്കിയ വ്യക്തികള്‍ക്ക് മാത്രമാണ് ഇളവ് എന്ന് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ എയര്‍ലൈന്‍ വ്യക്തമാക്കുന്നു.

അതേസമയം യുഎഇയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം.

 

Top