ആശ്വസിക്കാം…ഇന്ന് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ഇപ്പോള്‍ ആകെ 7677 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 7375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

106 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,897 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 1345 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. നിയന്ത്രണം കുറച്ചത് ഫലപ്രദമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top