യുഎപിഎ കേസില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അഭിപ്രായ ഭിന്നതയില്ല: ഇ.പി.ജയരാജന്‍

കണ്ണൂര്‍: പന്തീരങ്കാവ് യുഎപിഎ കേസില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് ഇ പി ജയരാജന്‍.അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോഹനന്‍ മാഷ് അങ്ങനെ പറഞ്ഞിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന വിശദീകരണവുമായി പി മോഹനന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം വരുന്നത്.

അലനും താഹയും പാര്‍ട്ടി അംഗങ്ങളാണ്. ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലന്നും ഇവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും, മുഖ്യമന്ത്രിയുടേത് പൊലീസ് ഭാഷ്യമെന്നുമാണ് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഹനന്‍ പറഞ്ഞത്.

Top