പാര്‍ലമെന്റില്‍ നടന്നത് പ്രതിപക്ഷത്തിന്റെ ശക്തിപ്പോരെന്ന് പ്രധാനമന്ത്രി

loksabha

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടന്നത് അവിശ്വാസ പ്രമേയമല്ല മറിച്ച് കോണ്‍ഗ്രസും സഖ്യകക്ഷികളും സര്‍ക്കാറിന്റെ ശക്തി പരീക്ഷിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി.

ലോക് സഭയില്‍ അവിശ്വാസ പ്രമേയത്തിനെതിരെ മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മാത്രമല്ല അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യ സുരക്ഷയില്‍ പ്രതിപക്ഷം രാഷ്ട്രീയം കലര്‍ത്തുകയാണെന്നും റാഫേല്‍ ഇടപാടിലെ ആരോപണം രാജ്യത്തെ തെറ്റി ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top