അവിശ്വാസ പ്രമേയം വെറും നനഞ്ഞ പടക്കം; എം സ്വരാജ്

swaraj

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറിയെന്ന് എം.സ്വരാജ് എം.എല്‍.എ. പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പ്രതിപക്ഷം അതുമായി വന്നു. ഇത് ഒരുക്കി തന്നത് യു.ഡി.എഫിന് മറുപടി കൊടുക്കാനുള്ള വേദിയാണെന്നും സ്വരാജ് പറഞ്ഞു.

അഴിമതി കൊടികുത്തി വാഴുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് നേതാവ് പോലും അദ്ദേഹത്തിന്റെ സര്‍ക്കാരിനെ അന്ന് വിമര്‍ശിച്ചത്. ഇന്നിവിടെ പ്രതിപക്ഷ നേതാവ് പോലും ഞങ്ങള്‍ക്കെതിരെ ആ വാക്ക് ഉപയോഗിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് നിങ്ങളുടെ അത്ര അഴിമതി ആരോപണങ്ങള്‍ ഞങ്ങള്‍ക്കെതെിരെ ഉയര്‍ന്നിട്ടില്ല എന്ന് നിങ്ങള്‍ക്ക് തന്നെ അറിയുന്നത് കൊണ്ടാണ്. നിങ്ങളുടെ ആരോപണങ്ങളെയെല്ലാം പൊളിക്കാനുള്ള ഒരു വേദിയായി അവിശ്വാസ പ്രമേയം മാറിയതില്‍ നന്ദിയുണ്ടെന്നും സ്വരാജ് പറഞ്ഞു.

വഴിയെ പോയവന്‍ മുഖ്യമന്ത്രി കസേരയില്‍ കയറി നിരങ്ങിയ കാലമല്ല ഇതെന്ന് പ്രതിപക്ഷ നേതാവ് ഓര്‍ക്കണമെന്നും സ്വരാജ് ഓര്‍മിപ്പിച്ചു.

Top