പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ല : എൻ.സി.പി

തിരുവനന്തപുരം: പാലാ സീറ്റില്‍ വിട്ട് വീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് എൻസിപി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തേടി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തി.

മാണി സി കാപ്പനും എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററും ഇന്നലെയായിരുന്നു മുംബയിൽ എത്തി ശരത് പവാറിനെ കണ്ട് കാര്യങ്ങൾ സംസാരിച്ചത്. പാലാ കിട്ടിയില്ലെങ്കില്‍ മുന്നണി മാറ്റം വേണം എന്നതും ഇരുനേതാക്കളും ശരദ്പവാറിനെ അറിയിച്ചതായാണ് സൂചന. എന്നാൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചർച്ച നടത്തിയതിന് ശേഷം തീരുമാനമറിയിക്കാമെന്നാണ് ശരത് പവാർ പറഞ്ഞത്.

Top