പുതിയ കെപിസിസി പ്രസിഡന്റിനെ കുറിച്ച് അഭിപ്രായം ചോദിച്ചിട്ടില്ല; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ കുറിച്ച് തന്നോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിന് അധികാരമുണ്ടെന്നും അഭിപ്രായം ചോദിച്ചാല്‍ പേരു പറയുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെപിസിസി പ്രസിഡന്റിനെ എന്നു പ്രഖ്യാപിക്കുമെന്ന് അറിയില്ല. ആരെ നിയമിച്ചാലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top