no churidhar-padmanabha swamy temple-high court

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശമില്ല. ചുരിദാര്‍ അനുദിക്കേണ്ടെന്നു ഹൈക്കോടതി വിധിച്ചു. സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണു ഹൈക്കോടതിയുടെ തീരുമാനം.

കീഴ്‌വഴക്കവും ആചാരങ്ങളും തെറ്റിക്കേണ്ടതില്ലെന്നും ഇതു തുടരട്ടേയെന്നും കോടതി വിധിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന് ക്ഷേത്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷ് ഉത്തരവിറക്കിയത്.

ഉത്തരവിനെതിരെ ഹൈന്ദവ സംഘടനകളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഉത്തരവ് മരവിപ്പിക്കാന്‍ ക്ഷേത്ര ഭരണസമിതിയും തീരുമാനിച്ചിരുന്നു.

Top