സാമ്പത്തിക പ്രതിസന്ധി ; ക്രിസ്തുമസിന് മുന്‍കൂര്‍ ശമ്പളമില്ലെന്ന് തോമസ് ഐസക്

thomas-isaac

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന നല്‍കി ധനമന്ത്രി ഡോ.തോമസ് ഐസക്.

ക്രിസ്തുമസ് പ്രമാണിച്ച് ആവശ്യക്കാര്‍ക്ക് ജനുവരിയിലെ ശമ്പളം മുന്‍കൂര്‍ നല്‍കുന്നത് ഇത്തവണ ഉണ്ടാവില്ലെന്ന് ധനമന്ത്രി അറിയിച്ചു.

നികുതി വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാറ്റ്, നികുതി കുടിശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം ഇനി ഉണ്ടാവില്ല. അവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടിയാണ് ഉണ്ടാവുകയെന്നും ധനമന്ത്രി വ്യക്തമാക്കി.

Top