ആഷസ് പരമ്പര: ഓസീസ് ടീമിൽ മാറ്റമില്ല

ഷസിലെ അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മാറ്റങ്ങളില്ലാതെയാണ് ഓസ്ട്രേലിയയുടെ ടീം പ്രഖ്യാപനം. പാറ്റ് കമ്മിന്‍സ് ടീം നായകനായി തിരികെ എത്തും. കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിനാൽ താരം രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.

അതേ സമയം മോശം ഫോമിലുള്ള ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് ടീമിലെ സ്ഥാനം നിലനിര്‍ത്തി. രണ്ടാം ടെസ്റ്റിൽ സൈഡ് ഇഞ്ച്വറി കാരണം കളിക്കാതിരുന്ന ജോഷ് ഹാസൽവുഡും ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്.

പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), അലക്സ് കാരി, കാമറൂൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷാഗ്നെ, നഥാൻ ലിയോൺ, മൈക്കൽ നെസർ, ജേ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ഡിവി വാർപ്സൺ

Top