“ഒരു കുട്ടിയും ലഹരിക്ക് അടിമയാകാൻ പാടില്ല”; കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ.സേതുരാമൻ ചുമതലയേറ്റു

കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ. സേതുരാമൻ ചുമതലയേറ്റു. കൊച്ചിയിലെ ലഹരിമാഫിയയെ കർശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നിനു ഇനി ഒരു കുട്ടിയും അടിമയാകാൻ പാടില്ല എന്നതാണ് പൊലീസ് നിലപാടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ പറഞ്ഞു. അതിനു വേണ്ടി കർശന നടപടികൾ സ്വീകരിക്കും. ഏറ്റവും നല്ല നിയമപാലകർ ഉള്ള സിറ്റിയാണ്‌ കൊച്ചി. അതുകൊണ്ട് തന്നെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണർ പ്രത്യാശ പ്രകടിപ്പിച്ചു.

Top